കോയമ്പത്തൂര്‍: ദിണ്ഡിക്കല്ലിന് സമീപം ദേവേന്ദ്രകുല വെള്ളാളര്‍ ഫെഡറേഷന്‍ സ്ഥാപക പ്രസിഡന്‍റ് പശുപതി പാണ്ഡ്യനെ (52) അജ്ഞാതസംഘം വെട്ടിക്കൊന്നു. തെക്കന്‍ തമിഴകത്ത് അറിയപ്പെടുന്ന ദലിത് നേതാവാണ് ഇദ്ദേഹം. സംഭവത്തെത്തുടര്‍ന്ന് മധുര, ശിവഗംഗ, തിരുനല്‍വേലി, തൂത്തുക്കുടി, ദിണ്ഡിക്കല്‍, രാമനാഥപുരം തുടങ്ങിയ ജില്ലകളില്‍ അക്രമങ്ങള്‍ അരങ്ങേറി. പലയിടങ്ങളിലും ബസ് സര്‍വീസ് മുടങ്ങി.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ദിണ്ഡിക്കല്ലില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ നന്ദവനപടി ഇ.ബി കോളനിയിലെ വീടിന് മുന്നില്‍ നില്‍ക്കവെയാണ് ആക്രമണം. മൂന്നംഗ സംഘം കൃത്യം നടത്തിയതിനുശേഷം രക്ഷപ്പെടുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് പശുപതി പാണ്ഡ്യന്‍െറ നേതൃത്വത്തില്‍ തേനിയില്‍ തിങ്കളാഴ്ച നിരാഹാര ധര്‍ണ നടത്തിയിരുന്നു. ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. തൂത്തുക്കുടി കീഴ് അലങ്കാര്‍തട്ടൈ സ്വദേശിയായ ഇദ്ദേഹം പന്ത്രണ്ട് വര്‍ഷം മുമ്പാണ് ദിണ്ഡിക്കല്ലിലേക്ക് താമസം മാറ്റിയത്. ഇദ്ദേഹത്തിന് സദാസമയവും പാര്‍ട്ടി പ്രവര്‍ത്തകരുടെ സുരക്ഷാവലയമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി സുരക്ഷാചുമതലയുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയ സന്ദര്‍ഭത്തിലാണ് സംഭവം. പാണ്ഡ്യന്‍െറ എതിരാളികളെന്ന് കരുതപ്പെടുന്നവരുടെ കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാണ്. അന്വേഷണത്തിന് മൂന്ന് ടീമുകളെ നിയോഗിച്ചു. 2006 ഏപ്രില്‍ ഏഴിന് ഭാര്യ അഡ്വ. ജെസിന്ദ പാണ്ഡ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പശുപതി പാണ്ഡ്യന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ കേസിന്‍െറ വിചാരണ നടക്കുകയാണ്. പശുപതി പാണ്ഡ്യന്‍െറ കൊലപാതകത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ സുരക്ഷ ശക്തിപ്പെടുത്തി.
പിന്‍ കുറി ;
ഈ വാര്‍ത്തയുടെ പ്രാധാന്യം വായനക്കാര്‍ക്ക് മനസിലാകുമെന്ന് കരുതുന്നു ...

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ