സന്തോഷ് പണ്ടിട്റ്റ് വരുന്നു! ജാഗ്രതൈ...

ഇതൊരു ജാഗ്രതാ നിര്‍ദേശമാണ്‌. ഈ ദീപാവലി കുളമാക്കാന്‍ സന്തോഷ്‌ പണ്ഡിറ്റിന്റെ കൃഷ്‌ണനും രാധയും തീയറ്ററുകളിലെത്തു. യു ട്യൂബിലൂടെ നേടിയ 'നെഗറ്റീവ്‌' പബ്ലിസിറ്റിയുടെ ബലത്തില്‍ തീയറ്ററുകളിലെത്തുന്ന കൃഷ്‌ണനും രാധയ്‌ക്കും തീയറ്ററുകളില്‍ ചലനമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ആരാധകര്‍. മലയാള സിനിമാ ചരിത്രത്തില്‍ ഇന്നോളം ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച്‌ സന്തോഷ്‌ പണ്ഡിറ്റ്‌ ഒരുക്കിയ കൃഷ്‌ണനും രാധയും യൂട്യുബില്‍ ഇതിനോടകം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിക്കഴിഞ്ഞു.

സംവിധാനത്തിനു പുറകെ കഥ, തിരക്കഥ, ഗാനരചന, എഡിറ്റിങ്‌ എന്നിവയും സന്തോഷിന്റെ വകയാണ്‌. കൂടാതെ ചിത്രത്തിലെ നായകനും മറ്റാരുമമല്ല. വ്യത്യസ്‌ത മതവിഭാഗത്തില്‍ പെട്ട രണ്ടു പേരുടെ പ്രണയവും വിവാഹവും അതിനുശേഷമുള്ള അവരുടെ ജീവിതവുമാണ്‌ സംഗീതത്തിന്‌ പ്രാധാന്യം നല്‍കികൊണ്ട്‌ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്‌. ചിത്രത്തിലെ പാട്ടുകള്‍ പാടുന്നത്‌ ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്‌,സന്തോഷ്‌ പണ്ഡിറ്റ്‌, മാസ്‌റ്റര്‍ നവജ്യോതി പണ്ഡിറ്റ്‌, ഭവ്യ, നിമ്മി എന്നിവരാണ്‌. അഞ്ചു നായികമാര്‍, ഒരു നായകന്‍, എട്ടു പാട്ടുകള്‍, ഏഴ്‌ സ്‌റ്റണ്ട്‌ സീനുകള്‍ തുടങ്ങി പരസ്യവാക്യങ്ങളിലൂടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരക്കുന്ന ഈ സിനിമ മറ്റു ഭാഷകളിലേക്ക്‌ മൊഴിമാറ്റം നടത്തുന്നുണ്ടെന്നാണ്‌ സന്തോഷ്‌ പണ്ഡിറ്റിന്റെ അവകാശവാദം.

നെഗറ്റീവ്‌ പബ്ലിസിറ്റികൊണ്ട്‌ താരമായി മാറിയ ചരിത്രമാണ്‌ സന്തോഷ്‌ പണ്ഡിറ്റിനുള്ളത്‌. ഓണ്‍ലൈനിലൂടെ ഏറെ പഴികേട്ട അദ്ദേഹം അതൊക്കെയും ഒരു ക്രെഡിറ്റായി സ്വന്തം പേരില്‍ കൊണ്ടുനടക്കുകയാണ്‌. ഇത്തരം ആരോപണങ്ങള്‍ തന്റെ പ്രതിഭയോട്‌ അസൂയ മൂത്തവരാണ്‌ ഉന്നയിക്കുന്നതെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. തന്നെപ്പോലുള്ള പ്രതിഭകള്‍ക്കു മാത്രമേ മലയാള സിനിമയെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്ന വാദവും സന്തോഷ്‌ പണ്ഡിറ്റ്‌ ഉന്നയിക്കുന്നു. നിലവാരത്തകര്‍ച്ച കൊണ്ടും സംവിധായകന്റെ തൊലിക്കട്ടി കൊണ്ടും മോശം നൃത്തരംഗങ്ങള്‍ കൊണ്ടും ഓണ്‍ലൈനില്‍ ഏറെ (ദുഷ്‌)പേര്‌ കേള്‍പ്പിച്ച സിനിമ ബോക്‌സ് ഓഫീസില്‍ വാഴുമോ അതോ വീഴുമോയെന്ന്‌ കാത്തിരുന്ന്‌ കാണാം.

1 അഭിപ്രായ(ങ്ങള്‍):

Blogger templates

.

ജാലകം

.