മാതൃഭൂമി ചാനല്‍ ഏപ്രിലില്‍

മലയാള വാര്‍ത്താ ചാനല്‍ രംഗത്തെ മത്സരത്തിന് പോര് കൂട്ടി മാതൃഭൂമി ദിനപത്രത്തിന്റെ വാര്‍ത്ത ചാനല്‍ ഏപ്രിലില്‍ സംപ്രേക്ഷണം തുടങ്ങും. മനോരമ ചാനലിന്റെ പാത പിന്തുടര്‍ന്ന് പ്രാദേശിക വാര്‍ത്തകള്‍ക്കായിരിക്കും മാതൃഭൂമിയും പ്രാധാന്യം നല്‍കുക. ഇതിനായി തെക്ക്, വടക്ക്, മധ്യ മേഖല എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും വാര്‍ത്തകള്‍ അവതരിപ്പിക്കുക.

മാതൃഭൂമി പത്രത്തിന്‍െ ശക്തമായ നെറ്റ് വര്‍ക്ക് ചാനലിനുംഗുണകരമാവുമെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍, മനോരമ ന്യൂസ്, ജയ്ഹിന്ദ്, പീപ്പിള്‍ എന്നിവയാണ് മലയാളത്തിലെ പ്രധാന വാര്‍ത്താ ചാനലുകള്‍. ഇവയോട് എതിരിട്ട് പ്രേക്ഷകരെ നേടാന്‍ പുതിയ ചാനല്‍ ശക്തമായ മത്സരം തന്നെ കാഴ്ച വെയ്‌ക്കേണ്ടി വരും.

ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയുടെ അവതാരകനായ ഉണ്ണി ബാലകൃഷ്ണനായിരിക്കും മാതൃഭൂമി ചാനലിന്റെ തലവനായി എത്തുക. വിവിധ മലയാള ചാനലുകളിലെയും പത്രങ്ങളിലെയും പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍ മാതൃഭൂമി ചാനലിലുണ്ടാകുമെന്നാണ് അറിയുന്നത്. അതേസമയം ടു ജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന ജെ ഗോപീകൃഷ്ണന്‍ മാതൃഭൂമി ചാനലിന്റെ ദില്ലി ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കും.

ഓണ്‍ലൈന്‍ ന്യൂസ്‌

Share


Blogger templates

.

ജാലകം

.