ആളാകാന്‍ എത്തിയ ആളൂര്‍ വക്കീലിന്റെ നാടകം പൊളിഞ്ഞു.(വിവാദമായ സൌമ്യ കേസില്‍ പ്രതി ഗോവിന്ദ ചാമിക്ക്‌ വേണ്ടി)

ഏറെ വിവാദമായ സൌമ്യ കേസില്‍ പ്രതി ഗോവിന്ദ ചാമിക്ക്‌ വേണ്ടി അധോലോകം ഇറക്കുമതി ചെയ്തെന്നു പറഞ്ഞു സൈബര്‍ ലോകം ഏറെ ആശങ്കപ്പെട്ട സുപ്രീം കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ആളൂര്‍ എന്ന ഉത്തരേന്ത്യന്‍ വക്കീലിനെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്. ഇക്കഴിഞ്ഞ 13 നാണ് സംഭവം. മണി ചെയിന്‍ തട്ടിപ്പിലൂടെ മലയാളിയുടെ പണം തട്ട...ിയ മദിനീനിയെ തൃശ്ശൂരിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ മദിനീനിയുടെ വക്കീല്‍ എന്നു പരിചയപ്പെടുത്തി ആളൂരിന്റെ അഭിഭാഷക സംഘത്തിലെ അംഗംകോടതിയില്‍ ഹാജരായി. ഹൈദ്രാബാദിലെ തങ്ങളുടെ ഉന്നത ബന്ധങ്ങള്‍ വഴി നാനോ എക്‌സല്‍ കമ്പനിയുടെ കേരളത്തിലെ കേസുകള്‍ തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷക സംഘം രാവിലെ പറഞ്ഞിരുന്നത്. ഉച്ചയോടെ സാക്ഷാല്‍ ആളൂര്‍ തന്നെ ഹാജരായി. അപ്പോഴാണ്‌ മദിനീനിയുടെ വക ചോദ്യം-''എനിക്ക് നിങ്ങളെ അറിയില്ല. എനിക്ക് വേറെ വക്കീല്‍ ഉണ്ട്. ആരാ നിങ്ങള്‍? ആരാ നിങ്ങളെ എന്റെ കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചത്? ''എന്ന്.. ആളൂര്‍ എന്ത് ചെയ്തെന്നോ? ഒന്നും മിണ്ടാതെ പമ്മി പുറത്തിറങ്ങി. മദിനീനി എന്ന കള്ളനു പോലും ആളൂരിനെ വേണ്ട. എന്നാല്‍ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ പണമില്ലാത്ത, ഹാജരാകാന്‍ വക്കീലിനെ കിട്ടാത്ത പ്രതികള്‍ ആളൂരിന്റെ സൌജന്യ സഹായം വേണ്ടെന്നു പറയാത്തതാണ് ആളൂരിന്റെ വിജയം.


(ആളൂര്‍ എന്നത് തൃശൂര്‍ മുള്ളൂര്‍ക്കര എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കുഗ്രാമമാണെന്നും പണ്ട് വാചക കസര്‍ത്ത് കൊണ്ട് മാത്രം പിടിച്ചു നില്കാനാകാതെ പുനെയിലേക്ക് നാട് വിട്ട ഒരു ജൂനിയര്‍ വക്കീല്‍ ആയ ബിജു ആന്റണി ആണ്‌ ബി.എ.ആളൂര്‍ എന്നതും അങ്ങോര്‍ക്ക് ഉത്തരേന്ത്യക്കാരന്റെ അപ്പൂപ്പന്റെ നിഴല്‍ച്ഛായ പോലും ഇല്ലെന്നും പിന്നീട് പത്രക്കാര്‍ കണ്ടെത്തിയിരുന്നു.പണ്ട് ആക്രി കച്ചവടം കൂടി ഉണ്ടായിരുന്നു, അതില്‍ പോലും വിജയിക്കാനായില്ലെന്നും ഈ വക്കീലിനെ കുറിച്ച് കേട്ടു കേള്‍വികളുണ്ട് . പിന്നീട് പുനെയിലെ കീഴ് കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ ഇദ്ദേഹത്തിനു സര്‍വ സാധാരണവും സാമാന്യേന എളുപ്പവുമായ 'ജാമ്യം' എടുക്കുന്നതിനു കൂടി ആളുകള്‍ സമീപിക്കാറില്ലെന്നും അവിടെ തന്നെയുള്ള മറ്റു വക്കീലന്മാരുമായും ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുമായും ഈയുള്ളവള്‍ നടത്തിയ സംസാരത്തിനിടക്ക്‌ വ്യക്തമായിരുന്നു. അത്യാവശ്യം ഇംഗ്ലീഷ് പറയാന്‍ അറിയാം എന്നത് മാത്രമാണ് ഇദ്ദേഹത്തിന്റെ മൊത്തം യോഗ്യത.
പിന്നീട് ഒരൊറ്റ വക്കീലന്മാരും മനസാക്ഷിക്കുത്ത് കൊണ്ട് ഏറ്റെടുക്കാത്ത കേസുകളില്‍ അങ്ങോട്ട്‌ ചെന്നു വക്കാലത്ത് ഏറ്റെടുക്കുകയും കുപ്രസിദ്ധങ്ങളായ അത്തരം കേസുകളുടെ കുപ്രസിദ്ധി ഉപയോഗിച്ചു തന്നെ പത്ര- ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ഇദ്ദേഹത്തിന്റെ പതിവാണ്. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നത് ജനത്തിന് ദോഷമാണെന്നും അതുകൊണ്ട് തര്‍ക്കം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണം എന്നു ആവശ്യപ്പെട്ടു പൊത താല്പര്യ ഹരജി നല്‍കിയാണ്‌ ഇദ്ദേഹം ആദ്യമായി പത്രങ്ങളില്‍ നിറഞ്ഞത്‌. ഹരജിയിലെ വിഷഹ്യത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇത്‌ തളളി. എന്നാല്‍ ആളൂര്‍ ആഗ്രഹിച്ചത്‌ നേടി- പബ്ലിസിറ്റി-
അതേ പബ്ലിസിറ്റിക്ക് വേണ്ടി കുപ്രസിദ്ധരായ പ്രതികളുടെ കേസ് അങ്ങോട്ട്‌ ചെന്നു ഏറ്റെടുക്കാന്‍ തുടങ്ങി. പൂനെയില്‍ തന്നെ സൌമ്യ കേസിന് സമാനമായ കേസില്‍ പ്രതിക്ക് വേണ്ടി ഇപ്പോഴും ആളൂര്‍ ഹാജരാകുന്നുണ്ട്.
കോടതിയില്‍ എത്തിയാലുടന്‍ ഇദ്ദേഹം ആദ്യം ചെയ്യുന്നത് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തലാണ്‌ . കോടതിക്കകത്ത് ആവശ്യത്തിലധികം അബദ്ധങ്ങള്‍ വിളമ്പും, അതിലേറെ ജഡ്ജിയുടെ പരിഹാസവും ആക്ഷേപവും കേള്‍ക്കും. ഒടുവില്‍ അമളിയൊന്നും പിണയാത്തതായി ഭാവിച്ച് ഇറങ്ങാന്‍ നരം കോടതി വളപ്പില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകരെ സന്ദര്‍ശിക്കും. സൌമ്യ കേസില്‍ വിചാരണ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തുന്ന തൃശ്ശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആളൂരിനു പിടി കൊടുക്കാതെ മുങ്ങുകകയാണ്.
ജിഷ എലിസിബത്
 

Google+ Followers

Blogger templates

.

ജാലകം

.