മഅ്ദനിയോട്‌ വീണ്ടും അനീതി കാണിക്കുന്നു


യക്ഷിക്കഥകളിലും അറബ്‌ ഇതിഹാസങ്ങളിലും കാണുന്നപോലെ, ഒരേയവസരം പലയിടത്തും പ്രത്യക്ഷപ്പെടാനും കുറ്റകൃത്യങ്ങള്‍ ചെയ്യാനും ശേഷിയുള്ള അമാനുഷനായിരിക്കുമോ കൊല്ലത്തുകാരനായ പി.ഡി.പി അധ്യക്ഷന്‍ അബ്ദുന്നാസിര്‍ മഅ്ദനി? പ്രതികാരബുദ്ധിയുള്ള പോലിസ്സംവിധാനത്തിനു മാത്രമേ, കോയമ്പത്തൂറ്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായിരുന്ന മഅ്ദനിയെ ൨൦൦൨ല്‍ കോയമ്പത്തൂറ്‍ പ്രസ്ക്ളബ്ബ്‌ പരിസരത്തുവച്ചു ബോംബ്‌ കണെ്ടടുത്ത കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ പറ്റൂ. കോഴിക്കോട്‌ ഇരട്ടസ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും അതില്‍ മാപ്പുസാക്ഷികളായി ശിക്ഷയില്‍നിന്ന്‌ ഒഴിഞ്ഞുമാറിയവരുമായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണത്രേ ഈ കേസില്‍ അറസ്റ്റ്‌. ഒരു വര്‍ഷത്തിലധികമായി കള്ളസാക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയായി ബാംഗ്ളൂറ്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുകയാണ്‌ പി.ഡി.പി നേതാവ്‌. ആര്‍.എസ്‌.എസ്‌ ആക്രമണത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട അദ്ദേഹം പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പല രോഗങ്ങളുടെയും അടിമയാണെന്നും ബി.ജെ.പി നിയന്ത്രണത്തിലുള്ള കര്‍ണാടക പോലിസ്‌ അദ്ദേഹത്തെ വൈരനിര്യാതനബുദ്ധിയോടെ പീഡിപ്പിക്കുകയാണെന്നും ഏവര്‍ക്കുമറിയാം. കേരള പോലിസിണ്റ്റെ കാവലിലും സകലമാന ഇണ്റ്റലിജന്‍സ്‌ ഏജന്‍സികളുടെ നിരീക്ഷണത്തിലും കഴിയുമ്പോള്‍ അദ്ദേഹം കുടകില്‍ ഏതോ സ്ഥലത്തു പോയി സ്ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണല്ലോ കര്‍ണാടക പോലിസിണ്റ്റെ കേസ്‌. ആ കേസിലെ സാക്ഷിമൊഴികള്‍ സമ്മര്‍ദ്ദംകൊണ്ട്‌ ഉണ്ടായതാണെന്നു പിന്നീട്‌ വ്യക്തമായിരുന്നു. മഅ്ദനിക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയുള്ളപ്പോഴൊക്കെ പോലിസ്‌ പുതിയ കേസുകളുമായി വരുന്നുവെന്ന ധാരണ അത്ര കഴമ്പില്ലാത്തതല്ല. മിക്കവാറും ഒക്ടോബറില്‍ തന്നെ സുപ്രിംകോടതിയില്‍ മഅ്ദനി സമര്‍പ്പിച്ച ജാമ്യഹരജി വീണ്ടും വിചാരണയ്ക്കെടുക്കുന്നുണ്ട്‌. ഗുജറാത്ത്‌ വംശഹത്യക്കു നേതൃത്വം കൊടുത്തുവെന്ന ആരോപണത്തിനു വിധേയനായ നരേന്ദ്രമോഡിയെ സത്യപ്രതിജ്ഞാവേദിയില്‍ ആദരിച്ചിരുത്തുകയും അദ്ദേഹം അഹ്മദാബാദില്‍ ഉപവാസനാടകം അവതരിപ്പിച്ചപ്പോള്‍ അതിന്‌ ആശംസ നേരുകയും ചെയ്ത ജയലളിത തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി വന്നത്‌ ഇത്തരം നടപടികള്‍ക്കു വേഗം കൂട്ടാന്‍ സാഹചര്യമൊരുക്കുന്നുണ്ടാവും. തമിഴ്നാട്ടില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുപ്പു നടക്കുകയാണ്‌. കോയമ്പത്തൂറ്‍ സ്ഫോടനങ്ങള്‍ മൂലധനമാക്കിയാണ്‌ മുമ്പൊരിക്കല്‍ എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പുവിജയം നേടിയത്‌. മഅ്ദനിയെപ്പോലെ വേഷഭൂഷാദികളില്‍ വലിയ പ്രതീകാത്മകതയും സംഘാടകശേഷിയുമുള്ള ഒരു പണ്ഡിതനെ ജീവിതകാലം മുഴുവന്‍ ജയിലിലിടാന്‍ പോലിസിലെ ഹിന്ദുത്വ വലതുപക്ഷത്തിന്‌ ആഗ്രഹമുണ്ടാവും. എന്നാല്‍, നീതിയിലും പൌരാവകാശങ്ങളിലും വിശ്വാസമുള്ളവരും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ നിലനില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്നവരും ഇത്തരം കുല്‍സിതനീക്കങ്ങള്‍ തടയാന്‍ രംഗത്തുവന്നേ ഒക്കൂ എന്നാണു ഞങ്ങള്‍ക്കു പറയാനുള്ളത്‌. അപ്പപ്പോഴുള്ള രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ അവഗണിച്ച്‌ തീരുമാനമെടുക്കേണ്ട സമയമാണിത്‌. ഭരണകൂടത്തിണ്റ്റെയോ പോലിസിണ്റ്റെയോ ജോലി പ്രതികാരനിര്‍വഹണമല്ല, നീതി നടപ്പാക്കലാണ്‌.


1 അഭിപ്രായ(ങ്ങള്‍):

  • MOIDEEN ANGADIMUGAR says:
    2011, ഒക്‌ടോബർ 5 10:11 PM

    മഅദനിയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പറഞ്ഞു പലരും ഒഴിഞ്ഞു മാറുന്നു. നിയമം നിയമത്തിന്റെ വഴിക്കല്ല, മഅദനിയുടെ കാര്യത്തിൽ നീതികേടിന്റെ വഴിയിലൂടെയാണു പോയ്ക്കൊണ്ടിരിക്കുന്നത്.

Blogger templates

.

ജാലകം

.