ബാബ രാംദേവ് ശതകോടീശ്വരന്‍


"ഒമ്പതാം വയസ്സില്‍ വീട്ടില്‍നിന്നും വിദ്യാലയത്തില്‍നിന്നും ഓടിപ്പോയി ആശ്രമവാസിയായി യോഗ പഠിച്ച രാമകൃഷ്ണന്‍ എന്ന ഹരിയാനയിലെ പാവം ഗ്രാമീണന്‍ ബാബ രാംദേവ് ആയി ഉയര്‍ന്നപ്പോള്‍ ശതകോടീശ്വരനായി മാറി. ടെലിവിഷന്‍ വഴിയുള്ള യോഗ പ്രചാരണത്തിലൂടെ ലക്ഷക്കണക്കിന് അനുയായികള്‍ മാത്രമല്ല, 1,100 കോടി രൂപ ആസ്തിയുള്ള ട്രസ്റ്റുകള്‍ കൂടി അദ്ദേഹത്തിന് സ്വന്തമായി. മാസാന്തം 25 കോടി രൂപ ആയുര്‍വേദ മരുന്നുകളും മറ്റും വിറ്റും രണ്ടോ മൂന്നോ കോടി രൂപ യോഗ സീഡികള്‍ വിറ്റും സ്വന്തമാക്കുന്ന ഈ സന്യാസിക്ക് ഹരിദ്വാറില്‍ 500 കോടി രൂപ ചെലവില്‍ 500 ഏക്കറില്‍ ഫുഡ്പാര്‍ക്ക്, സ്‌കോട്ടിഷ് ദ്വീപില്‍ രണ്ടു ദശലക്ഷം പൗണ്ടിന്റെ സുഖവാസകേന്ദ്രം, അമേരിക്കയിലെ ഹൂസ്റ്റണില്‍ 95 ഏക്കര്‍ ഭൂമി തുടങ്ങിയവ സ്വന്തമായുണ്ട്.  ഈ ശതകോടികള്‍ എവിടെ നിന്ന് എന്നു വ്യക്തമാക്കിയിട്ടു മതി ഭരണകൂടത്തിന്റെ അഴിമതിക്കെതിരായ നീക്കം, ഇന്ത്യയിലെ കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് വ്യാജ ആത്മീയാചാര്യന്മാരും കേന്ദ്രങ്ങളും മറയായി മാറുന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ 'പാവപ്പെട്ടവര്‍ക്കു വേണ്ടി ത്യാഗമനുഷ്ഠിക്കാന്‍' സ്വന്തം വിമാനത്തില്‍ തന്നെയായിരുന്നു സ്വാമിയുടെ വരവ്."

Blogger templates

.

ജാലകം

.