രണ്ടു ഹിജടകള്‍ !മന്ദ്രിക് അഭിനടനം ! ഉമ്മന്‍ ചാണ്ടിയും രമേസ് ചെന്നിത്തലയും എന്തുകൊണ്ട് മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നില്ല ? തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ. പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മന്ത്രി ഡോ. തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും, ധനമന്ത്രി പരസ്യസംവാദത്തിന് തീയതി കുറിച്ചു.
സെപ്റ്റംബര്‍ ഒമ്പതിന് കോഴിക്കോട്ടാണ് സംവാദം. ഇതോടൊപ്പം ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് ഡോ. തോമസ് ഐസക് രചിച്ച 'ലോട്ടറി വിവാദം, മറ്റൊരു ചൂതാട്ടം' എന്ന പുസ്തകവും പ്രകാശനം ചെയ്യും.
കോഴിക്കോട് കേളുവേട്ടന്‍ പഠനകേന്ദ്രമാണ് പരസ്യ സംവാദം സംഘടിപ്പിക്കുന്നത്. ഇതില്‍ ആര്‍ക്കും പങ്കെടുത്ത് മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാം. പ്രസംഗമായിരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറയല്‍ മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് തന്റെ വാദങ്ങള്‍ ചരിത്രരേഖയാകട്ടേയെന്ന അര്‍ഥത്തിലാണ് ഇത് സംബന്ധിച്ച് പുസ്തകം രചിച്ചത്. ലോട്ടറിയുമായി ബന്ധപ്പെട്ട് ഡോ. തോമസ് ഐസക്കിന്റെ വിശദീകരണം കൂടിയായിരിക്കും പുസ്തകം.
പരസ്യസംവാദത്തിനുണ്ടോയെന്ന് പ്രതിപക്ഷ നേതാവിനോട് മന്ത്രി ചോദിച്ചിരുന്നു. താന്‍ പ്രതിനിധിയെ അയക്കാമെന്നാണ് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്. എങ്കില്‍ താനും പ്രതിനിധിയെ അയക്കാമെന്ന് മന്ത്രിയും അറിയിച്ചു. ഇതിന് ശേഷമാണ് രമേശ് ചെന്നിത്തലയെ പരസ്യ സംവാദത്തിന് മന്ത്രി ക്ഷണിച്ചത്.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ