പാര്‍ലമെന്‍റിന്‍െറ ഇടനാഴികളില്‍ പാണന്മാര്‍ പാടിനടക്കുന്ന ഒരു കഥ പറയാം. പ്രധാനമന്ത്രിക്കെന്നല്ല, ലോക്സഭയില്‍ ആര്‍ക്ക് ഇരിക്കാനും പ്രത്യേക സീറ്റുണ്ട്. പ്രധാനമന്ത്രിയുടെ സീറ്റ് സ്പീക്കറുടെ കസേരക്ക് താഴെ, വലതുവശത്ത് മുന്‍നിരയില്‍ ആദ്യത്തേതാണ്. രണ്ടുപേര്‍ക്ക് കുശാലായി ഇരിക്കാം. കഴിഞ്ഞ സഭയില്‍ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ്ങും സഭാ നേതാവായി ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമാണ് അതില്‍ ഇരുന്നത്. ഇക്കുറി സഭാനേതാവും പ്രധാനമന്ത്രിയും...