ആര്യാടന്‍െറ ‘കുത്തും’ ലീഗിന്‍െറ മൗനവും



2012 ജനുവരി ഒമ്പതിന് ജയ്പൂരില്‍ പ്രവാസി സമ്മേളനത്തിന്‍െറ സമാപന ചടങ്ങില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൈപിടിച്ച് കുലുക്കി അടുത്തുനിര്‍ത്തി കുശലംപറയുന്ന ചിത്രം കണ്ടപ്പോള്‍തന്നെ ചില പന്തികേടുകള്‍ തോന്നിയതാണ്. ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിയെ കണ്ട് കൈപിടിച്ച് സംസാരിക്കുന്നതില്‍ അസ്വാഭാവികത തോന്നേണ്ട കാര്യമെന്താണ്? മനസ്സില്‍ കളങ്കവും കാളകൂടവും ഒന്നും ഇല്ലാത്തയാളാണ് നമ്മുടെ മുഖ്യമന്ത്രി. വികസനകാര്യത്തില്‍ അഴിമതിവിരുദ്ധ സമരം നയിക്കുന്ന അണ്ണാ ഹസാരെയുടെപോലും പ്രശംസക്ക് പാത്രമായ മോഡിയുടെ വികസനനയങ്ങളെക്കുറിച്ച് ഉമ്മന്‍ചാണ്ടി ചോദിച്ചറിഞ്ഞിട്ടുണ്ടാവാം. പക്ഷേ, ഉമ്മന്‍ചാണ്ടിയുടെ കൈ പിടിക്കുമ്പോള്‍ മോഡി മനസ്സില്‍ കണ്ടത് എന്തായിരിക്കുമെന്ന് അദ്ദേഹത്തിനും ദൈവത്തിനും മാത്രമേ അറിയൂ. ന്യൂനപക്ഷ വേട്ടയില്‍ ട്രാക് റെക്കോഡുള്ളയാളാണ് മോഡി. ചിലപ്പോള്‍ ന്യൂനപക്ഷങ്ങളുടെ തൊപ്പി നിരസിക്കുകയും ചിലപ്പോള്‍ അവരെ തൊപ്പിയിടുവിക്കുകയും ചെയ്യുന്ന മോഡി, ന്യൂനപക്ഷക്കാരനായ ഉമ്മന്‍ചാണ്ടിയെ തൊപ്പിയിടീക്കാന്‍ ശ്രമിച്ചതായും വാര്‍ത്തയില്ല. എന്തായാലും, മോഡിയെ മാതൃകയാക്കാന്‍ ഉമ്മന്‍ചാണ്ടിക്കാവില്ല. മോഡിയുടെ ഗുജറാത്തും ചാണ്ടിയുടെ കേരളവും രണ്ടാണല്ളോ?
എന്നിട്ടും കേരളത്തിന്‍െറ പാവം കുഞ്ഞൂഞ്ഞിന് എന്തുപറ്റിയെന്നാലോചിച്ചിട്ടാണ് ഒരെത്തുംപിടിയും കിട്ടാത്തത്. മോഡിയെ അടുത്തു പരിചയപ്പെടുന്നതിന് മുമ്പേ കേരളത്തില്‍ ന്യൂനപക്ഷ ഇ-മെയില്‍ വേട്ട തുടങ്ങിയിട്ടുണ്ടെന്നാണ് കുഞ്ഞൂഞ്ഞ് പറയുന്നത്. കുഞ്ഞാലിക്കുട്ടിയും അതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. അത് വെറും സാധാരണ നടപടിക്രമം. എങ്കില്‍പിന്നെ 268 പേരുടെ ഇ-മെയില്‍ വിശദാംശങ്ങളാവശ്യപ്പെട്ട് നല്‍കിയ നിര്‍ദേശത്തില്‍ ‘സിമി ബന്ധം’ ആരോപിച്ചത് പൊലീസ് ഓഫിസര്‍ക്ക് പറ്റിയ അബദ്ധമാണെന്ന ‘അബദ്ധം’ എന്തിനാണ് മുഖ്യമന്ത്രി പറഞ്ഞത്. സിമി ബന്ധം അബദ്ധമാണെങ്കില്‍ പിന്നെന്തിനാണ് ഒരു കൂട്ടം പാവങ്ങളുടെ ഇ-മെയില്‍ പരിശോധിക്കുന്നത്? മുഖ്യമന്ത്രിക്കു പറ്റിയ അബദ്ധത്തിന്‍െറ പേരില്‍ ഇന്‍റലിജന്‍റായ ഒരു പൊലീസ് ഓഫിസര്‍ പൊതുമധ്യത്തില്‍ ക്രൂശിക്കപ്പെട്ടാല്‍ പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന ആഭ്യന്തരമന്ത്രിയെന്ന ചീത്തപ്പേരിന് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും പാത്രമാവില്ളേ? ഇങ്ങനെയൊക്കെ വെറുതെ ചിന്തിച്ചുപോയതാണ്. പൊറുക്കണം.
മുഖ്യമന്ത്രി സമ്മതിച്ച, പൊലീസ് ഓഫിസര്‍ക്ക് പറ്റിയ തെറ്റിനേക്കാള്‍ വലിയ തെറ്റാണ്് 10 പേരെ ഒഴിവാക്കിയതിലൂടെ മാധ്യമം ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ എം.എം. ഹസന്‍ കൊല്ലത്തുവെച്ച് കണ്ടെത്തിയിരിക്കുന്നത്. ഹസന്‍ പറയുന്ന ഒഴിവാക്കിയവരെയടക്കം 268 പേരില്‍ ‘സിമി പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം’ ആരോപിച്ചത് നിസ്സാര തെറ്റാണെങ്കില്‍ തെറ്റ് ചെയ്യുന്നവരുടെ റിയാലിറ്റി ഷോയില്‍ മാര്‍ക്കിടാന്‍ ഹസനേക്കാള്‍ യോഗ്യത മറ്റാര്‍ക്കുമുണ്ടാവില്ല. സൈ്വരജീവിതം തകര്‍ക്കുന്ന രീതിയില്‍ ഇ-മെയില്‍ വിലാസക്കാരുടെ കുടുംബങ്ങളില്‍ പൊലീസ് കയറി ചോദ്യംചെയ്യല്‍ ആരംഭിച്ചത് ഈ ‘നിസ്സാര തെറ്റി’ന്‍െറ പേരിലാണല്ളോ.
എന്നാല്‍, ഹസനെപോലെയല്ല ആര്യാടന്‍. കാര്യങ്ങള്‍ കൃത്യമായി പറയും. അതും പഠിച്ചശേഷം. ആര്യാടനെപോലെ പറയാന്‍ താനില്ളെന്ന് ഹസന്‍ പറഞ്ഞത്, കേരളത്തില്‍നിന്നുള്ള തീവ്രവാദി റിക്രൂട്ടിങ് സംബന്ധിച്ച് ഒരു ചുക്കും അറിയാത്തതുകൊണ്ടാണെന്ന് വ്യക്തം. ആര്യാടനുമായി ഉയരത്തില്‍ വലിയ വ്യത്യാസമില്ളെങ്കിലും ബുദ്ധികൂര്‍മതയില്‍ ആര്യാടന്‍െറ നാലയലത്തുപോലും ഹസന്‍ വരില്ളെന്ന് കോണ്‍ഗ്രസുകാര്‍ക്കറിയാം. അതുകൊണ്ടാണ് ആര്യാടന്‍ മന്ത്രിയും ഹസന്‍ അട്ടത്തുമായി നില്‍ക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കൂട്ടുപിടിച്ച് മന്ത്രിസഭയില്‍ പറഞ്ഞകാര്യം മൈക്കിന് മുന്നില്‍നിന്ന് പറയാന്‍ ആര്യാടന് ധൈര്യം നല്‍കിയ കാര്യമെന്താണെന്ന് പഠിക്കാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ് ചില കോണ്‍ഗ്രസുകാരും ലീഗുകാരും. മുഖ്യമന്ത്രികൂടി പങ്കെടുക്കുന്ന മമ്പാട് എം.ഇ.എസ് കോളജിന്‍െറ ചടങ്ങിലാണ് ആര്യാടന്‍ മന്ത്രിസഭയില്‍ നടന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞത്. മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്തശേഷം ഇ-മെയില്‍ വിവാദമുയര്‍ത്തിയ മാധ്യമത്തിനെതിരെ കേസെടുക്കണമെന്ന് താന്‍ മന്ത്രിസഭയില്‍ ആവശ്യപ്പെട്ടെന്നാണ് ആര്യാടന്‍ പറഞ്ഞത്. മന്ത്രിസഭ വീണാലും മാധ്യമത്തിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രണ്ടാമത് പറഞ്ഞതിനോട് കുഞ്ഞാലിക്കുട്ടി യോജിക്കുമോ എന്ന് ആര്യാടന്‍ തന്നെ ഉറപ്പുവരുത്തുന്നതാണ് നല്ലത്. എന്തായാലും, മന്ത്രിസഭ വീഴ്ത്തലാണ് ആര്യാടന്‍െറ അന്തിമവും അപ്രഖ്യാപിതവുമായ ലക്ഷ്യമെന്ന് ദോഷൈകദൃക്കുകള്‍ ഇതില്‍നിന്ന് വായിച്ചെടുത്താല്‍ കുറ്റം പറയാനാവില്ല. അല്ളെങ്കില്‍ പിന്നെ മന്ത്രിസഭയേക്കാള്‍ വലുത് ആര്യാടന് മാധ്യമത്തിനെതിരെ കേസെടുക്കലാവുന്നതെങ്ങനെ? തനിക്ക് മന്ത്രിസഭയാണ് വലുത്, അതിലെ ഒരു മന്ത്രിയല്ല എന്ന് ഉമ്മന്‍ചാണ്ടിക്ക് തോന്നാന്‍ അധികസമയം വേണ്ടിവന്നില്ല. ആര്യാടന്‍ പ്രസംഗിച്ചശേഷം വേദിയിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്, കേസെടുക്കുന്നതിനല്ല, മാധ്യമം സ്വയം തെറ്റു തിരുത്തുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നാണ്.
അതും കഴിഞ്ഞ് ആര്യാടന്‍ പാലക്കാട് ജില്ലയില്‍ പോയി ഒരു വെടികൂടി പൊട്ടിച്ചു, കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായെന്ന്. അങ്ങനെയൊരഭിപ്രായം തനിക്കില്ളെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതുകൊണ്ടൊന്നും ആര്യാടന് ബോധ്യപ്പെടണമെന്നില്ല. സിമി ബന്ധം പൊലീസ് ഉദ്യോഗസ്ഥന് പറ്റിയ തെറ്റാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് പറയുന്നതിലൂടെ പൊലീസിന് തെറ്റുപറ്റിയില്ളെന്ന മറുവാദമാണ് ആര്യാടനുയര്‍ത്തുന്നത്.
കേരളം ഭരിക്കുന്നത് കോണ്‍ഗ്രസും അതിന് നേതൃത്വം നല്‍കുന്നത് ഉമ്മന്‍ചാണ്ടിയുമാണെന്നും മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും ആര്യാടനെ പോലെ ബോധ്യമുള്ളവരാരും കേരളത്തിലുണ്ടാവില്ല. അപ്പോള്‍ ആര്യാടന്‍െറ ലക്ഷ്യം ഉമ്മന്‍ചാണ്ടിയാണെന്ന് ചിലര്‍ മഷിയിട്ടുനോക്കി കണ്ടുപിടിച്ചിരിക്കുന്നത് ശരിയാവാതെ തരമില്ല. കേന്ദ്രത്തില്‍ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയെ പോലെ കേരള മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ രണ്ടാമന്‍ താനായിരിക്കണമെന്ന് ആര്യാടന്‍ ആഗ്രഹിച്ചാല്‍ അദ്ദേഹത്തിന്‍െറ പ്രായവും പരിചയവും പരിഗണിച്ച് അനര്‍ഹനാണെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ക്കാവില്ല. എന്നാല്‍, മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി അങ്ങനെയൊരു പരിഗണന അദ്ദേഹത്തിന് നല്‍കുന്നുണ്ടോ? സംശയമാണ്. മന്ത്രിസഭയില്‍ സീനിയറായ ആര്യാടന്‍െറ വാക്കുകള്‍ക്ക് ഉമ്മന്‍ചാണ്ടി ചെവികൊടുക്കുന്നില്ളെങ്കില്‍ മന്ത്രിസഭയില്‍ പറഞ്ഞത് പുറത്തുപറഞ്ഞ് മുഖ്യമന്ത്രിയുടെ ചെവി തുറപ്പിക്കുമെന്ന് ആര്യാടന്‍ തീരുമാനിച്ചാല്‍ കുഞ്ഞൂഞ്ഞിനെന്ത് ചെയ്യാന്‍ കഴിയും? മുഖ്യമന്ത്രിയുടെ അടുത്ത് മന്ത്രിമാരായ കെ.സി. ജോസഫിനും കെ. ബാബുവിനുമുള്ള പരിഗണനപോലും ആര്യാടന് കിട്ടുന്നില്ളെന്നു വന്നാല്‍...
മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പൊഴിഞ്ഞപ്പോള്‍ സ്വാഭാവികമായും സീനിയറായ തനിക്കത് കിട്ടണമെന്ന് ആര്യാടന്‍  ആഗ്രഹിച്ചിരിക്കണം. പക്ഷേ, മുഖ്യമന്ത്രി അത് താലത്തില്‍ കൊണ്ടുപോയി വെച്ചുകൊടുത്തത് തിരുവഞ്ചൂരിനല്ളേ. ടോം ജോസിനെ മുന്നില്‍ നിര്‍ത്തി കൊച്ചി മെട്രോക്ക് ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ കഠിനശ്രമം നടത്തിയപ്പോള്‍ മെട്രോമാന്‍ ശ്രീധരനെ ആനയിച്ചുകൊണ്ടുവന്ന് അതും തകര്‍ത്തു. തരംകിട്ടിയാല്‍ റെയില്‍വേ വകുപ്പുതന്നെ ആര്യാടനില്‍നിന്ന് തട്ടിയെടുക്കാന്‍ ചിലര്‍ തക്കം പാര്‍ത്തിരിക്കയാണത്രെ. ഇത്രയൊക്കെ ചെയ്യാ

ഇബ്രാഹീം കോട്ടക്കല്‍

Blogger templates

.

ജാലകം

.