രജനികാന്ത് വെബ്സൈറ്റിന് ഇന്റര്‍നെറ്റ് വേണ്ട


ചെന്നെ: രജനികാന്ത് ചിത്രങ്ങളിലെ യുക്തിയില്ലായമയെക്കുറിച്ച് ഒട്ടേറെ തമാശകഥകള്‍ പറയുമെങ്കിലും നൂറു വില്ലന്‍മാരെ ഇടിച്ചിടുന്നത് രജനിയാണെങ്കില്‍ നമ്മള്‍ കണ്ണടക്കുക മാത്രമല്ല കൈയ്യടിക്കുകയും ചെയ്യും. പ്രായത്തിന്റെ അവശതകള്‍ വിളിച്ചോതുന്ന ശരീര ഭാഷയും, കറുത്ത മുഖവുമായി ജനങ്ങളെ അഭിമുഖീകരിക്കുന്ന രജിനിയെക്കുറിച്ച് സമ്പൂര്‍ണ്ണവിവരം നല്‍കുന്ന പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു. ബാബ എന്ന ചിത്രത്തില്‍ വില്ലന്റെ മുഖത്ത് ആഞ്ഞുപതിച്ച ശേഷം രജനിയുടെ കാലില്‍ തിരികെ കയറുന്ന ഷൂസ് കണ്ട് നമ്മള്‍ ഞെട്ടിയതാണ്. എന്നാല്‍ അതിലും വലിയ അത്ഭുതമാണ് വെബ്സൈറ്റില്‍ ഒളിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് ചെയ്തെങ്കില്‍ മാത്രമേ വെബ്സൈറ്റ് പ്രവര്‍ത്തിക്കുകയുള്ളൂ. വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരെ സ്വാഗതം ചെയ്യുന്നത് ഒരു സന്ദേശമാണ്. "രജനി ഒരു സാധാരണ മനുഷ്യനല്ല അതിനാല്‍ തന്നെ ഇതൊരു ഓഡിനറി വെബ്സൈറ്റുമല്ല ഇത് രജനിയുടെ പവറിലാണ് പ്രവര്‍ത്തിക്കുന്നത്" . ഇന്റര്‍നെറ്റ് കണക്ഷന്‍ ഓഫ് ചെയ്തെങ്കില്‍ മാത്രമേ വെബ്സൈറ്റില്‍ പ്രവേശിക്കാനാവൂ.
ദേശിമാര്‍ട്ടിനി ഡോട്ട് കോമിന് വേണ്ടി ഗുര്‍ബക്ഷ് സിങാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തത്. ഇന്റര്‍നെറ്റിന്റെ വേഗത പൂജ്യത്തിലെത്തുമ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങും വിധമാണ് വിചിത്രമായ രൂപകല്‍പ്പന. നിറങ്ങളുടെ മേളവും, ത്രസിപ്പിക്കുന്ന സംഗീതവും തീപാറുന്ന ഡയലോഗുമെല്ലാം സൈറ്റില്‍ ചേര്‍ത്തിരിക്കുന്നു. സെറ്റില്‍ കയറി ഇന്റര്‍നെറ്റ് ഓണ്‍ചെയ്താലും സൈറ്റ് പ്രതികരിക്കും. രജനിയുടെ മകളുടെ ഭര്‍ത്താവായ ധനുഷ് പാടിയ കൊലവെറി എന്ന ഗാനം ഇന്റര്‍നെറ്റ് കീഴടക്കിയതുപോലെ രജനിയുടെ വെബ്സൈറ്റും തരംഗമാവുകയാണ്. ലോകത്താദ്യമായി ഇന്റര്‍നെറ്റ് കൂടാതെ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റാണിത്.  രജനികാന്ത് വെബ്സൈറ്റ് 
ദേശാഭിമാനി

Blogger templates

.

ജാലകം

.