ചാനല്‍ചൂരടിച്ചാല്‍ കരുതിയിരിക്കുക ; അരുന്ധതി റോയ്.



നൂറോളം വരുന്ന ഒരു ആള്‍ക്കൂട്ടം ഇന്ന് (ഞായര്‍) രാവിലെ 11 മണിക്ക് എന്റെ വീട്ടിലെത്തി. ഗേറ്റ് തകര്‍ത്ത് കടന്ന അവര്‍ സ്വത്തുവകകള്‍ നശിപ്പിച്ചു. കശ്മീരിനെക്കുറിച്ച എന്റെ വീക്ഷണങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ അവര്‍ എന്നെ ഒരു പാഠംപഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്‍.ഡി ടി.വി, ടൈംസ് നൗ, ന്യൂസ് 24 ചാനലുകളുടെ ഒ.ബി വാനുകള്‍ സംഭവം തത്സമയം കവര്‍ചെയ്യാന്‍ പാകത്തില്‍ നോക്കെത്താവുന്ന ദൂരത്ത് നിലയുറപ്പിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഗണ്യമായൊരു ഭാഗം ബി.ജെ.പി മഹിളാമോര്‍ച്ച അംഗങ്ങളായിരുന്നുവെന്ന് ടി.വി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവര്‍ പോയ്ക്കഴിഞ്ഞ് പൊലീസ് ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മേലില്‍ ചുറ്റുവട്ടത്ത് എവിടെയെങ്കിലും ഒ.ബി വാനുകള്‍ കണ്ടാല്‍ ഉടനെ അവരെ അറിയിക്കണമെന്ന്. കാരണം, ഒരു ആള്‍ക്കൂട്ടം പിന്നില്‍ ഒരുങ്ങിവരുന്നുണ്ട് എന്നതിന്റെ സൂചനയാണതെന്ന് അവര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണില്‍, വാര്‍ത്താ ഏജന്‍സി പി.ടി.ഐ പത്രങ്ങള്‍ക്ക് തെറ്റായൊരു വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ എന്റെ വീടിന്റെ ജനലിന് കല്ലെറിയാന്‍ ശ്രമിച്ചു. അവരുടെ പിന്നാലെയും ടി.വി കാമറാമാന്മാരുണ്ടായിരുന്നു.
ഈ വിഭാഗം മാധ്യമങ്ങളും ആള്‍ക്കൂട്ടവും ക്രിമിനലുകളും തമ്മില്‍ കൗതുകദൃശ്യം തേടുന്നതില്‍ ഒത്തുചേരുന്നതിന്റെ കാര്യമെന്താണ്? 'രംഗത്ത്' മുന്‍കൂട്ടി നിലയുറപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് ആക്രമണങ്ങളും പ്രതിഷേധങ്ങളും അക്രമരഹിതമായിരിക്കുമെന്ന് വല്ല ഉറപ്പുമുണ്ടോ? ക്രിമിനലുകള്‍ പരിധിവിടുകയോ സ്ഥിതിഗതികള്‍ വഷളാവുകയോ ചെയ്താല്‍ എന്താണ് സംഭവിക്കുക? അപ്പോള്‍ മീഡിയ കുറ്റകൃത്യത്തിന് അരുനില്‍ക്കുമോ? ഈ ചോദ്യം വളരെ പ്രധാനമാണ്. ചില ടി.വി ചാനലുകളും പത്രങ്ങളും എനിക്കെതിരെ ജനദ്വേഷം തിരിച്ചുവിടാന്‍ നിര്‍ലജ്ജം ശ്രമിക്കുന്നു. സെന്‍സേഷനലിസത്തിനുവേണ്ടിയുള്ള മത്സരത്തില്‍ വാര്‍ത്താവതരണവും വാര്‍ത്തനിര്‍മാണവും തമ്മിലുള്ള അതിര്‍വരമ്പ് അവ്യക്തമായിരിക്കുന്നു. അപ്പോള്‍ പിന്നെ, ചാനലുകളുടെ സമ്മതി അളക്കുന്ന, ടി.ആര്‍.പി റേറ്റിങ്ങിന്റെ അള്‍ത്താരയില്‍ ഏതാനും പേര്‍ കുരുതികൊടുക്കപ്പെട്ടാലെന്ത്?
'കശ്മീരിന് സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ ഈയിടെ നടന്ന സെമിനാറില്‍ പ്രസംഗിച്ചതിന്, എനിക്കും മറ്റു പ്രസംഗകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഗവണ്‍മെന്റ് സൂചിപ്പിച്ചു. അതിനാല്‍ എന്റെ വീക്ഷണങ്ങളുടെ പേരില്‍ എന്നെ ശിക്ഷിക്കാന്‍ വലതുപക്ഷ തീവ്രവാദികള്‍ തയാറെടുത്തെന്നു തോന്നുന്നു. ബജ്‌റംഗ്ദളും ആര്‍.എസ്.എസും എനിക്കെതിരെ രാജ്യമൊട്ടുക്കും കേസുകള്‍ ഫയല്‍ ചെയ്യുന്നതടക്കം ഏതറ്റം വരെയും പോകുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. അവര്‍ക്ക് എന്തു ചെയ്യാനാവുമെന്നും ഏതളവില്‍ ആകുമെന്നും രാജ്യം മുഴുക്കെ കണ്ടതാണ്. അപ്പോള്‍, ഗവണ്‍മെന്റ് പക്വത പുലര്‍ത്തുമ്പോഴും, മാധ്യമങ്ങളിലൊരു പക്ഷവും ജനാധിപത്യത്തിന്റെ അടിത്തൂണുകളും ആള്‍ക്കൂട്ട നീതിയില്‍ മാത്രം വിശ്വസിക്കുന്നവരുടെ വാടകക്കാരാവുകയാണോ? ബി.ജെ.പി മഹിളാമോര്‍ച്ചയുടെ കാര്യം എനിക്കു മനസ്സിലാക്കാനാവും.  അജ്മീറിലെ ബോംബ് സ്‌ഫോടനക്കേസില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാറിനെ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത സംഭവത്തില്‍നിന്ന് അവര്‍ക്ക് ജനശ്രദ്ധ തിരിച്ചുവിടണം. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളില്‍ പെട്ടവരും അതേ പണി ചെയ്താലോ? അത്ര ജനകീയമല്ലാത്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ഒരു ബോംബ് സ്‌ഫോടനത്തിലെ കുറ്റാരോപിതനേക്കാള്‍ അപകടകാരിയാണോ? അതോ, ഇതൊരു ആശയപരമായ ചായ്‌വിന്റെ പ്രശ്‌നമാണോ?



Share


10 അഭിപ്രായ(ങ്ങള്‍):

  • Unknown says:
    2010, നവംബർ 2 3:07 PM

    ബുക്കര്‍ കിട്ടിയപ്പോള്‍ ഇങ്ങനെയാണെങ്കില്‍ നോബല്‍ കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ?

  • Unknown says:
    2010, നവംബർ 2 5:25 PM

    @baiju അത്ര ജനകീയമല്ലാത്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ഒരു ബോംബ് സ്‌ഫോടനത്തിലെ കുറ്റാരോപിതനേക്കാള്‍ അപകടകാരിയാണോ? അതോ, ഇതൊരു ആശയപരമായ ചായ്‌വിന്റെ പ്രശ്‌നമാണോ?

  • IndianSatan says:
    2010, നവംബർ 2 5:32 PM

    അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ഉള്ളതാ, ഇത് അന്തെര്‍ ദേശീയ പ്രശസ്ഥ ആകാന്‍ ഉള്ള കുറുക്കു വഴി അല്ലേ, ഇപ്പോ പാകിസ്താനില്‍ ഒരുപറ്റം ആരാധകരേ സ്രഷ്ടിച്ചു കാണും....

    വലിയ പരിസ്ഥിതി സ്നേഹി ആയ അവരുടേ 'പച്ച്മാടി'യിലേ 'സംരക്ഷിത വനഭൂമിയില്‍' പണിത വീട് പൊളിക്കാന്‍ മധ്യ പ്രദേശ്‌ പരിസ്ഥിതി മന്ദ്രാലയം നോട്ടീസ് നല്‍കിയിരുന്നു.....

    http://indiansatan.blogspot.com/2010/10/blog-post_28.html

  • സത്യാന്വേഷി says:
    2010, നവംബർ 2 8:40 PM

    അരുന്ധതി റോയിക്ക് മാധ്യമശ്രദ്ധ കിട്ടാനോ? അവരെ ലോകത്ത് ആരാണ് അറിയാത്തത് ?അത്തരം ഗിമ്മിക്കുകള്‍ കാണിക്കാന്‍ അവര്‍ സുകുമാര്‍ അഴീക്കോടോ?ദലിതരുടെയും ആദിവാസികളുടെയും മുസ്ലിങ്ങളുടെയും പക്ഷത്തു നില്‍ക്കുന്ന ആള്‍ക്കോ മാധ്യമശ്രദ്ധ കിട്ടാന്‍ പോണത്? ഇയാള്‍ ഏതു നാട്ടിലാണു ഹേ!

  • സത്യാന്വേഷി says:
    2010, നവംബർ 2 8:43 PM

    മോഡറേഷന്‍ ഉള്ളതു ശ്രദ്ധിച്ചില്ല. അതുണ്ടായിരുന്നെങ്കില്‍ കമന്റിടില്ലായിരുന്നു. എന്തിനാണ് ഈ മോഡറേഷന്‍?

  • IndianSatan says:
    2010, നവംബർ 3 5:02 AM

    ബുദ്ധി ജീവി വേഷത്തില്‍ വിദേശ വേദികളില്‍ ഇന്ത്യയില്‍ ജനാദിപത്യം ഇല്ല എന്ന് വിളിച്ചു പറഞ്ഞപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിനേതിരേ ശബ്ദം ഉയര്‍ത്തിയപ്പോഴും ദാ മുകളില്‍ കൊടുത്ത പ്രസ്താവനയില്‍ പോലും കാണാന്‍ സാദിക്കുന്നത്, ‘ഇന്ത്യയേ പലതായി വെട്ടി മുറിച്ചു മേഖലയില്‍ സ്വന്തം ആധിപത്യം സ്ഥാപിക്കണം’ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ചൈനീസ്‌ മുഖം ആണ്, വായില്‍ നിന്ന് വരുന്നതോ അതേ ചൈനീസ്‌ ആശയങ്ങളും.

    There was this article by China International Institute for Strategic Studies which said that India can easily be broken into 20-30 small pieces.

  • IndianSatan says:
    2010, നവംബർ 3 2:54 PM

    ഒരു ബി ജേ പി മാത്രമേ പ്രതികരിക്കാന്‍ ഉണ്ടായുള്ളോ!!!!

  • Unknown says:
    2010, നവംബർ 3 9:18 PM

    @സത്യാന്വേഷി@സത്യാന്വേഷിമോഡറേഷന്‍ ആവശ്യമായി വന്നു ചിലരുടെ ""അഭിപ്രായം "' അസ്സഹനീയം.....സ്നേഹിതാ ...

    സഹരിക്കുക....

  • Thommy says:
    2010, നവംബർ 3 11:14 PM

    Liked it...I had posted a cartoon on the topic at my blog....

  • IndianSatan says:
    2010, നവംബർ 5 5:20 PM

    @സത്യാന്വേഷി ബുക്കര്‍ കിട്ടി കഴിഞ്ഞുള്ള എല്ലാ പരുപാടികളും ഒരു സാമുഹ്യ പ്രവര്‍ത്തക ആയി അറിയപെടാന്‍ ഉള്ളതു മാത്രം അല്ലാരുന്നോ???
    അല്ലാത്തത് ഒരണ്ണം പറയാന്‍ മാഷിനു പറ്റുമോ!!!!!!!!!

Blogger templates

.

ജാലകം

.