മാവ് പൂക്കുമോ അതോ...?

അവരുടെ മാവും പൂക്കും'. ഒരു ധനകാര്യ സ്ഥാപനത്തിന്റെ പരസ്യമാണിത്. ഇതില്‍ പണം നിക്ഷേപിച്ച് അംഗത്വം നേടിയാല്‍ സംസ്ഥാന ഗവണ്‍മെന്റ് ഭാഗ്യക്കുറിയിലൂടെ സമ്മാനം നേടാം; കൂടാതെ കമ്മീഷനും!  ഏതാണ്ട് അഞ്ചുവര്‍ഷം മുമ്പാണെന്ന് തോന്നുന്നു 'ലിസില്‍ നിക്ഷേപിക്കൂ! ഇരട്ടിയായി തിരിച്ചുതരാം'...! എന്ന ഒരു വാഗ്ദാനവുമായി വന്നു. സാക്ഷര കേരളത്തിലെ ഏതാണ്ട് നല്ല ഒരു ശതമാനം ആള്‍ക്കാരും നിക്ഷേപിച്ചു. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ നിരവധി പേര്‍ 'ഇരട്ടി' പ്രതീക്ഷയോടെ നിക്ഷേപിച്ചു. പോയതു പോയതുതന്നെ. ഇപ്പോള്‍ ദുഃഖത്തില്‍ കഴിയുകയാണ്.
ഇത്തരം സ്ഥാപനങ്ങള്‍ ഓരോതരം വാഗ്ദാനവുമായി രംഗപ്രവേശം ചെയ്യുമ്പോള്‍ ചാനലുകാരും പത്രക്കാരും നിജസ്ഥിതി അറിയേണ്ടതാണ്. അതിനുശേഷം മാത്രമേ പരസ്യം സ്വീകരിക്കുകയുള്ളൂ എന്ന നിബന്ധന വെച്ചാല്‍ നിഷ്‌കളങ്കരായ പലരും തട്ടിപ്പിനിരയാകുന്നത് തടയാനാകും.
മേല്‍സൂചിപ്പിച്ച പരസ്യം നല്‍കുന്ന കമ്പനി തട്ടിപ്പാണെന്ന് പറയുന്നില്ല. പരസ്യത്തില്‍ പറയുന്നപോലെ 'നാളെ അവരുടെ മാവ് പൂക്കുമോ? എന്ന സംശയം തീര്‍ത്താല്‍മതി.

സി.പി. ആലുപ്പി കേയി,

Google+ Followers

Blogger templates

.

ജാലകം

.