ഏഷ്യനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങരിനു ഒരു 'ഇര' ! ജോബിക്ക്‌ വീട്‌ നഷ്‌ടപ്പെടുമോ?


റിയാലിറ്റി ഷോകളിലൂടെ സാധാരണക്കാര്‍ക്ക്‌ നേട്ടമുണ്ടാകുന്നത്‌ നല്ല മനസ്സുള്ളവര്‍ ഏറെ ആഹ്ലാദിപ്പിക്കുന്ന കാര്യമാണ്‌. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലെ ജേതാവ്‌ ജോബി ജോണ്‍ ജേതാവായപ്പോള്‍ ആറ്‌ ലക്ഷത്തിനടുത്ത്‌ എസ്‌എംഎസുകള്‍ സ്വന്തം കീശയില്‍ നിന്ന്‌ പണം മുടക്കി അയച്ച ഓരോരുത്തരും ജോബിയുടെ പാട്ട്‌ പോലെ തന്നെ സാധാരണത്വത്തെയും ഇഷ്‌ടപ്പെട്ടു.

കഷ്ടപ്പാടിന്റെയും നിരവധി മറ്റ്‌ ദുരിതങ്ങളുടെയും ഇടയില്‍ നിന്നുളള ഉയര്‍ച്ചയാണ്‌ ജോബിയെ വ്യത്യസ്‌തനാക്കിയത്‌. എന്നാല്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപയുടെ വീട്‌ സ്വന്തമായിട്ടും, അത്‌ ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്‌ ഇപ്പോള്‍ ജോബി . ഒരുകോടി രൂപയുടെ വീടിന്റെ രേഖകള്‍ സ്റ്റാര്‍സിംഗര്‍ സ്‌പോണ്‍സറായ ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ്‌ പ്രതിനിധിയുടെ കൈയില്‍ നിന്ന്‌ പരിപാടിയുടെ ഫൈനല്‍ വേദിയില്‍ നിന്ന്‌ തന്നെ ജോബി ഏറ്റുവാങ്ങി.

എന്നാല്‍ ഇനി ആ വീട്ടില്‍ജോബിക്ക്‌ താമസിക്കണമെങ്കില്‍ 40 ലക്ഷം രൂപ അടയ്‌ക്കണമത്രെ.വീടിന്റെ ഉടമ ജോബി തന്നെയാണ്‌. പണം അടച്ചാല്‍മാത്രമേ ഉപയോഗിക്കാന്‌ കഴിയൂ. ഒന്നര വര്‍ഷത്തെ കഷ്ടപ്പാടിന്‌ ദൈവം തന്ന പ്രതിഫലമാണ്‌ ഈ വീട്‌. പക്ഷേ, ഒരുഗതിയും പരഗതിയുമില്ലാത്ത ഞാന്‍ ഇത്രയും പണം എങ്ങനെ ഉണ്ടാക്കാനാണ്‌. ഏഷ്യാനെറ്റും ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സും ഇക്കാര്യത്തേക്കുറിച്ച്‌ ""പിന്നീട്‌ സംസാരിക്കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌""!.


തീരുമാനമെന്തെന്ന്‌ ദൈവത്തിന്‌ മാത്രമേ അറിയൂ-ഒരു വാരികയ്‌ക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ ജോബി പറഞ്ഞു. കോഴിക്കോട്‌ തൊട്ടില്‍പ്പാലത്തിനടുത്ത്‌ ചാപ്പാംതോട്ടമെന്ന മലയോര ഗ്രാമത്തില്‍ മണ്‍ചുവരുകളുള്ള ഒരു ചെറിയ കുടിലാണ്‌ ജോബിയുടെ വീട്‌. അതിനടുത്തു തന്നെ സുഹൃത്തുക്കളുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ ലഭിച്ച ഒരു കൊച്ചുവീടും ജോബിയുടേതായുണ്ട്‌. പാടിക്കിട്ടിയ പ്രതിഫലമാണ്‌ ജോബിക്ക്‌ ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്‌.അത് ഇപ്പോള്‍ സ്വയം "പാര" ആകുന്ന അവസ്ഥായാണ് ജോബിക്ക്.  


  balconyonline

Google+ Followers

Blogger templates

.

ജാലകം

.