പല ബ്ലോഗര്‍മാരും പലതവണ പോസ്റ്റിയ വിഷയമാണ്. എന്നാലും മലയാളഭാഷയുടെ വികാസ പരിണാമങ്ങളില്‍ (ഇളംകുളം സാറേ ക്ഷമിക്കുക) രഞ്ജിനി ഹരിദാസിന്റെ സ്വാധീനവും സംഭാവനകളും എത്ര എഴുതിയാലും മതിയാവില്ല.
ആര്യവര്‍ഗ്ഗ മേല്‍ക്കോയ്മ മൂലം പണ്ടേമുതല്‍ ഇവിടത്തെ ജനങ്ങള്‍ സംസ്കൃത സ്വാധീനത്താല്‍ വലഞ്ഞിരിക്കുകയായിരുന്നു. നേരേ ചൊവ്വേ എന്തെങ്കിലും എഴുതണമെങ്കിലും പറയണമെങ്കിലും സംസ്കൃതം ലേശം അറിഞ്ഞിരിക്കണം എന്നാണ് ഉപദേശം. അതിനുപുറമേ കൊച്ചി ഭാഷ, തിരുവതാകൂര്‍ ഭാഷ, ത്രിശൂര്‍ ഭാഷ, മലബാര്‍ ഭാഷ എന്നിങ്ങനെയുള്ള അനേകം വേര്‍തിരുവുകളും. ഐക്യകേരളം എന്ന മഹാസ്വപ്നത്തിന് ഭാഷ വച്ച പാര അപാരമാണ്. ഇത്തരമൊരു നിര്‍ണ്ണായ ഘട്ടത്തിലാണ് സ്റ്റാര്‍സിങ്ങറിലൂടെ രഞ്ജിനി ഭാഷയുടെ രക്ഷയ്ക്കെത്തിയത്. ആദ്യം ജനമൊന്നമ്പരന്നെങ്കിലും ആബാലവൃദ്ധം ജങ്ങള്‍ പിന്നീട് രഞ്ജിനിയുടെ ഭാഷയെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. ചില വിവരംകെട്ട ബ്ലോഗര്‍മാരും ബുജികളും അതും ഇതും എഴുതിനോക്കിയെങ്കിലും ഭാഷയുടെ ഭാഗ്യത്തിന് ജനം അതൊന്നും കാര്യമായി എടുത്തില്ല. ചരിത്രത്തിന്റെ ഏത് നിര്‍ണ്ണായകഘട്ടങ്ങളിലും ഇത്തരം പാരവയ്ക്കലുകള്‍ പതിവാണ്.
രഞ്ജിനി വികസിപ്പിച്ചെടുത്ത മലയാളം ഒരു വര്‍ഷം കൊണ്ട് ജനങ്ങള്‍ ഒരുവിധമൊക്കെ വശത്താക്കി
വന്നപ്പോഴാണ് സ്റ്റാര്‍സിങ്ങര്‍ കൊട്ടിക്കലാശിച്ചത്. സ്റ്റാര്‍സിങ്ങറിന്റെ പുതിയ അവതാരം തുടങ്ങിയപ്പോള്‍ രഞ്ജിനിഭാഷയുടെ ആരാധകര്‍ ഞെട്ടി. മലയാളികള്‍ തന്നെ വെറുത്തുതുടങ്ങിയ മലയാളഭാഷയെ തേനും പാലും നല്‍കി വളര്‍ത്തി തമിഴന്റേയും ബംഗാളിയുടേയും ഭാഷകളുടെ നിലവാരത്തിലേക്കുയര്‍ത്തിയ രഞ്ജിനിയെ മാറ്റി ശുദ്ധമലയാളം എന്ന പഴഞ്ചന്‍ ഭാഷ സംസാരിക്കുന്ന രമ്യാ രവീന്ദ്രന്‍ എന്ന അവതാരിക രംഗത്ത്. എന്നിട്ടെന്തായി? വിവരക്കേടുമൂലം പരിപാടിയുടെ റേയ്റ്റിങ്ങ് കുറഞ്ഞു. വൈകിയാണെങ്കിലും ചാനല്‍നടത്തിപ്പുകാര്‍ക്ക് ബോധം വന്നു. നമ്മുടെ ഭാഗ്യം എന്ന് പറയാം ഭാഷയുടെ ശ്രേയസ്സ് വര്‍ദ്ധിപ്പിക്കുവാന്‍ രഞ്ജിനി വീണ്ടും എത്തി. നമ്മുടെയെല്ലാം കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ രഞ്ജിനിയല്ലാതെ ഇന്നാരാണുള്ളത്? സി.ബി.എസ്.ഇ സിലബസ്സ് പഠിക്കുന്ന കുട്ടികള്‍ക്ക് മലയാളം പഠിക്കുവാനുള്ള ഏക ആശ്രയം രഞ്ജിനിചേച്ചിയാണ്. വൈകിയാണെങ്കിലും സഖാക്കളുടെ ചാനലും അമ്മയുടെ ചാനലും രഞ്ജിനിയുടെ പാത പിന്തുടരുന്നുണ്ടെന്നുള്ളത് ആശ്വസത്തിന് വകതരുന്നുണ്ട്. ചില ബുജികളും എഴുത്തുകാരും പറഞ്ഞുനടക്കുന്ന മലയാളം സംസാരിച്ചാല്‍ നമുക്ക് ആരെങ്കിലും പണിതരുമോ? രഞ്ജിനിയുടെ മലയാളം സംസാരിച്ചാല്‍ ഗള്‍ഫിലും ബോംബെയിലും കഴിഞ്ഞുകൂടാം.
ഭാഷാസ്നേഹികളായ എല്ലാ ബ്ലോഗര്‍മാരോടും
ഒരു അഭ്യര്‍ഥന. അടുത്തകാലത്ത് കരിദിനമാചരിച്ച് നമ്മള്‍ ശക്തി പ്രകടിപ്പിച്ചത് സര്‍ക്കാര്‍ കണ്ടുകാണും. രഞ്ജിനി ഹരിദാസ് നമ്മുടെ ഭാഷയ്ക്ക് നല്‍കികൊണ്ടിരിക്കുന്ന സംഭാവനകളെ കണക്കിലെടുത്ത് രഞ്ജിനിയെ വേണ്ടവിധം ബഹുമാനിക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കാംപെയ്‌ന്‍ എല്ലാ ബ്ലോഗര്‍മാരും ഉടന്‍ തുടങ്ങേണ്ടതാണ്. സമാധാനപരമായി ആവശ്യപ്പെട്ടാല്‍ ബേബിസാറ് ശ്രദ്ധിച്ചേക്കാം. തല്‍ക്കാലം മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്:
1) രഞ്ജിനി ഹരിദാസിനെ മലയാളത്തിന്റെ 'വരമൊഴിയമ്മ' സ്ഥാനം നല്‍കി ബഹുമാനിക്കുക.
2) ഭാഷാരാമായണം ഉടന്‍ നിരോധിക്കുക.
3) ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും മലയാളം സിലബസ്സ് സമിതികളുടേയും മലയാളം ചാനലുകളുടേയും കണ്‍സള്‍ട്ടന്റായി രഞ്ജിനി ഹരിദാസിനെ ഉടന്‍ നിയമിക്കുക
http://nishedhi.wordpress.com/

ആധുനിക മലയാളഭാഷയുടെ തള്ളാ, സോറി മാതാവ് എന്ന സ്ഥാനംകൂടെ കൊടുക്കണം