മാധ്യമം ആഴ്ചപ്പതിപ്പില്‍ (ലക്കം: 727, 2012 ജനുവരി 23) വിജു വി. നായര്‍ എഴുതിയ അന്വേഷണ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചാവിഷയമായി. രണ്ടു തലങ്ങളാണ് വിഷയ·ിനുള്ളത്. ഒന്ന്, വിഷയം അവതരിപ്പിച്ച രീതി; രണ്ട്, റിപ്പോര്‍ട്ടിന്‍െറയും തൊട്ടടു· ലക്ക·ിലെ തുടര്‍ റിപ്പോര്‍ട്ടിന്‍െറയും ഉള്ളടക്കം.
റിപ്പോര്‍ട്ട് ആഴ്ചപ്പതിപ്പില്‍ അവതരിപ്പിച്ച രീതി ഏറെ വിമര്‍ശിക്കപ്പെട്ടു. ഇതിന് കാരണവുമുണ്ട്. 268 ഇ-മെയില്‍ വിലാസങ്ങള്‍ ഹൈടെക് സെല്ലിന് നല്‍കി, അവ രഹസ്യമായി പരിശോധിക്കാന്‍ കേരള സ്പെഷല്‍ ബ്രാഞ്ച് സി.ഐ.ഡി നിര്‍ദേശിച്ചു എന്നതായിരുന്നു റിപ്പോര്‍ട്ടിന്‍െറ കാതല്‍. ഈ 268ല്‍ 258ഉം മുസ്ലിംകളുടേതാണ് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍, അമുസ്ലിംകളുടേതായ ഏതാനും ഇ-മെയില്‍ വിലാസങ്ങള്‍ പട്ടികയില്‍നിന്ന് വിട്ടുകളഞ്ഞാണ് ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടു·ിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
വാസ്തവ·ില്‍ ഈ വിട്ടുകളയല്‍, മറ്റുനിലക്ക് വിഷമസന്ധിയിലായെന്ന് തോന്നിച്ച സര്‍ക്കാറിന് പിടിവള്ളിയായി, അവരത് നന്നായി ഉപയോഗിക്കുകയും ചെയ്തു. മാധ്യമം പത്രം ആ വിട്ടുകളഞ്ഞ ഐ.ഡികള്‍ ഉടനെ പ്രസിദ്ധപ്പെടു·ി. റിപ്പോര്‍ട്ട് അവതരിപ്പിച്ചതിലെ ഈ പാളിച്ച വലിയ ചര്‍ച്ചയായത് സ്വാഭാവികം. വസ്തുതകളില്‍ ഒതുങ്ങി, വസ്തുതകള്‍ അതേപടി നല്‍കി അത് അവതരിപ്പിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ടിലെ വാദങ്ങള്‍ നിലനില്‍ക്കും. അതുകൊണ്ട്, ഏതാനും ഐ.ഡികള്‍ വിട്ടുകളഞ്ഞത് റിപ്പോര്‍ട്ടിന് ബലം നല്‍കുകയല്ല ചെയ്തത് -അങ്ങനെ ബലം നല്‍കാന്‍വേണ്ടി അവ ഒഴിവാക്കിയതാണെന്ന് ആരോപിക്കാന്‍ മുഖ്യമന്ത്രിക്ക് അവസരമായി എന്നുമാത്രം.
കഴിഞ്ഞ രണ്ടാഴ്ചകളില്‍ കേരളംകണ്ട അദ്ഭുതകരമായ കാഴ്ച, ചര്‍ച്ചകളെല്ലാം റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം വിട്ട് അവതരണ രീതിയില്‍ കേന്ദ്രീകരിച്ചു എന്നതാണ്. പതിവില്ലാ· തീവ്രതയോടെ പ്രതികരിച്ച മുഖ്യമന്ത്രിയും മറ്റും ചര്‍ച്ചയെ ആ വഴിക്ക് നീക്കുന്നതില്‍ വിജയിച്ചു; ആവശ്യമായ പിന്തുണ പ്രധാന മാധ്യമങ്ങള്‍ നല്‍കുകയും ചെയ്തു.
റിപ്പോര്‍ട്ടിലെ പ്രധാന വാദമുഖങ്ങള്‍: 1. പത്രക്കാരും പൊതുപ്രവര്‍·കരുമടക്കം കുറെയാളുകളുടെ ഇ-മെയില്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍തല·ില്‍ നീക്കം നടന്നു; 2. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാകയാല്‍ അദ്ദേഹം അറിയാതെ ഇ·രം കാര്യങ്ങള്‍ നടക്കാനിടയില്ല; 3. ചോര്‍·പ്പെടേണ്ട ഇ-മെയിലുകാരില്‍ മഹാഭൂരിപക്ഷവും മുസ്ലിംകളാണ് -ഇത് ഒരു സമുദായ·െ ലക്ഷ്യംവെക്കുന്നതായി തോന്നുന്നു.
ഇ-മെയില്‍ പട്ടികയും അതന്വേഷിക്കാനുള്ള ഉ·രവും ഉള്ള കാര്യം സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല; എന്നല്ല, പട്ടികയില്‍ ഏതാനും പേര്‍ വിട്ടുപോയത് അവര്‍ എടു·ുപറയുന്നു. എന്തുതരം അന്വേഷണമാണുദ്ദേശിച്ചതെന്ന് പിന്നീട് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. ആ വിശദീകരണമാകട്ടെ സംശയങ്ങള്‍ ബാക്കിയാക്കുന്നേയുള്ളൂ. തന്നെയുമല്ല, അന്വേഷണോ·രവില്‍ ‘‘സിമിബന്ധം അന്വേഷിക്കാന്‍’’ എന്നെഴുതിയത് പിഴവാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഇ·രം അന്വേഷണ·ിന് സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോ? ഭരണകൂടവും പൗരാവലിയുടെ അവകാശങ്ങളും സുരക്ഷയുമായുമെല്ലാം ബന്ധപ്പെട്ട ഇ·രം കാര്യ·ില്‍ കൂടുതല്‍ അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതായിരുന്നു. എന്നാല്‍, ഏതാനും ചിലരൊഴികെ എല്ലാവരും സര്‍ക്കാര്‍ ഭാഷ്യം അതേപടി ഏറ്റെടുക്കുകയും ആവേശപൂര്‍വം പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. ഇ-മെയിലുകള്‍ പരിശോധിച്ചിട്ടേയില്ല എന്ന സര്‍ക്കാര്‍വാദം വല്ലാ·ൊരു ശാഠ്യ·ോടെ വിശ്വസിക്കാനും വിശ്വസിപ്പിക്കാനും പല പത്രങ്ങളും തിടുക്കപ്പെടുന്നുണ്ടായിരുന്നു.
ആഴ്ചപ്പതിപ്പിലെ റിപ്പോര്‍ട്ടിന്‍െറ മറ്റൊരു വശമാണ് പരിശോധിക്കാന്‍ കല്‍പിച്ച ഇ-മെയിലുകളില്‍ മഹാഭൂരിപക്ഷവും ഒരു കുറ്റകൃത്യ·ിലും പങ്കില്ലാ· മുസ്ലിംകളാണ് എന്നത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍പോലും പല പത്രങ്ങളും മടിക്കുന്നതാണ് കണ്ടത്. പകരം, ഇക്കാര്യം പറഞ്ഞതുവഴി മാധ്യമം വര്‍ഗീയ ചേരിതിരിവും സ്പര്‍ധയുമുണ്ടാക്കി എന്ന മുഖ്യമന്ത്രിയുടെ വാദംകൂടി അവര്‍ ഏറ്റെടു·ു. രസകരമായ വസ്തുത, ഇ-മെയില്‍ ചോര്‍·ല്‍ റിപ്പോര്‍ട്ടില്‍ വര്‍ഗീയത ആരോപിച്ച് ചാനലുകളില്‍ ഒച്ചവെച്ച പലരും ‘‘ലൗ ജിഹാദ്’’ എന്ന പ്രചാരണ·ിന്‍െറ ഉച്ചഭാഷിണികളായിരുന്നു എന്നതാണ്.
രണ്ടും തമ്മിലൊരു താരതമ്യം നല്ലതാണ്:
തെറ്റുധരിപ്പിച്ച് മുതലെടുക്കുക എന്ന തന്ത്രം വിജയിക്കുകയാണിവിടെ. മൗലികമായ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകപോലും ചെയ്യാതെ മിക്ക മാധ്യമങ്ങളും സര്‍ക്കാറിന്‍െറ പ്രചാരകരായി മാറുമ്പോള്‍ ആശങ്കകള്‍ ബാക്കിനില്‍ക്കുന്നു; ശക്തിപ്പെടുകയും ചെയ്യുന്നു.
പത്രപ്രവര്‍ത്തകര്‍ ജാഗ്രതൈ
കേരള സര്‍ക്കാര്‍ അന്വേഷിക്കാന്‍
നിര്‍ദേശിച്ച ഇ-മെയിലുകളില്‍ കുറെ എണ്ണം പത്രപ്രവര്‍·കരുടേതായിരുന്നു. പത്രപ്രവര്‍·ക യൂനിയന്‍ ഇക്കാര്യ
·ില്‍ ആശങ്കയും പ്രതിഷേധവും
പ്രകടിപ്പിക്കുകയും ചെയ്തു.
ആശങ്കക്ക് അടിസ്ഥാനമുണ്ട്. ഈ ഒരു ഇ-മെയില്‍ ചോര്‍·ല്‍ മാത്രമല്ല കാരണം. ഇ-മെയില്‍, ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിരീക്ഷിക്കുന്ന കാര്യ·ില്‍ വിവിധ സര്‍ക്കാറുകള്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞിരിക്കുന്നു. കൊളംബിയ ജേണലിസം റിവ്യൂയില്‍ വന്ന ഒരു ലേഖനം പറയുന്നതിങ്ങനെ: ടെലിഫോണ്‍, സ്കൈപ്പ്, ഇ-മെയില്‍, ടെക്സ്റ്റുകള്‍, ഇന്‍സ്റ്റന്‍റ് മെസേജിങ് തുടങ്ങിയവയില്‍ കയറിക്കൂടി ചോര്‍·ാവുന്ന സാങ്കേതികവിദ്യ ഇന്നുണ്ട്. ഇതു ചെയ്തുകൊടുക്കുന്ന ‘‘നിരീക്ഷണ വ്യവസായം’’ (surveillance industry) തന്നെ നിലവിലുണ്ട്. ഈ വന്‍ വ്യവസായ·ിന്‍െറ പതിവ് ഉപഭോക്താക്കളാണ് സര്‍ക്കാറുകള്‍. ‘‘2011 ഡിസംബറില്‍ വിക്കിലീക്സ് പുറ·ുവിട്ട ‘ദ സ്പൈ ഫയല്‍സ്’ ഇ·രം നിരീക്ഷക കമ്പനികളില്‍നിന്ന് ചോര്‍ന്ന നൂറുകണക്കിന് രേഖകളുടെ സമാഹാരമാണ്.’’
മാധ്യമപ്രവര്‍·കരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് മീര്‍ ഉബൈദ് അഭിപ്രായപ്പെടുന്നു. (‘ഹൂട്ട്’ വെബ്സൈറ്റിലെ ലേഖനം.) മൊബൈലും ഇ-മെയിലും ഉപയോഗിക്കുന്ന മാധ്യമ പ്രവര്‍·കര്‍ നിരീക്ഷണ·ിനിരയാവാന്‍ സാധ്യത ഏറെയാണ്.
2008ല്‍ പാര്‍ലമെന്‍റ് ചര്‍ച്ചകൂടാതെ പാസാക്കിയ ഐ.ടി നിയമം ഫോണും ഇ-മെയിലും മറ്റും ചോര്‍·ാന്‍ സൗകര്യം നല്‍കുന്നു. ഇങ്ങനെ ഫോണ്‍ ചോര്‍·ാന്‍ കേന്ദ്രം അനുവാദം നല്‍
കിയ മറ്റ് ഏഴു ഏജന്‍സികളുടെ കൂട്ട
·ില്‍ ‘റോ’യെക്കൂടി ഈയിടെ ഉള്‍
പ്പെടു·ി (ദ ഹിന്ദു, 2011 ഡിസംബര്‍ 17).
നോക്കിയ, എറിക്സണ്‍, ഹ്യൂലെറ്റ് പാക്കഡ് തുടങ്ങിയ കമ്പനികള്‍ പല സര്‍ക്കാറുകള്‍ക്കും ‘‘സര്‍വെയ്ലന്‍സ് ടെക്നോളജി’’ വില്‍ക്കുന്നുണ്ടത്രെ (ബ്ളൂം ബര്‍ഗ് ന്യൂസില്‍ വന്ന റിപ്പോര്‍ട്ട്). ഇതില്‍ ചില രാജ്യങ്ങള്‍ വിമതര്‍ക്കെതിരെ ചാരപ്പണിയും മനുഷ്യാവകാശ ലംഘനങ്ങളും നട·ാനാണ് ഇവ ഉപയോഗിക്കുന്നത്.
‘എസ്.എം.എസ്’ സാങ്കേതികവിദ്യ വഴി വലിയൊരു ഭാഗം സന്ദേശവിനിമയം നടക്കുന്നുണ്ട്. ലോക·ൊട്ടാകെ 240 കോടി എസ്.എം.എസ് ഉപയോക്താക്കളാണുള്ളത്. ‘ഡിജിറ്റല്‍ മാധ്യമങ്ങള്‍’ സംബന്ധിച്ച അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ (ഇ.എഫ്.എഫ്) ‘‘നിശ്ശബ്ദ എസ്.എം.എസ്’’ (silent SMS) എന്ന വിദ്യയെപ്പറ്റി പറയുന്നു. ഉടമസ്ഥന് അറിയാന്‍ പറ്റാ· എസ്. എം.എസാണിത്. നിങ്ങളുടെ ഫോണിലേക്ക് ചാരകേന്ദ്ര·ില്‍നിന്ന് നിശ്ശബ്ദസന്ദേശം അയച്ചുവെന്നിരിക്കട്ടെ. അത് നിങ്ങളുടെ ഫോണില്‍ എ·ും; പക്ഷേ, നിങ്ങള്‍ അറിയുകയോ കാണുകയോ ഇല്ല. അതേസമയം, സന്ദേശം ഫോണ്‍ സ്വീകരിച്ചിരിക്കും. ഇതുപയോഗിച്ച് നിങ്ങള്‍ ഏത് ടവറിനടു·ാണെന്ന് തിരിച്ചറിയാന്‍ ചാരകേന്ദ്ര·ിന് സാധിക്കും. ജര്‍മന്‍ പൊലീസ് ഈ വിദ്യ നന്നായി ഉപയോഗിക്കുന്നുണ്ടെന്ന് ഇ.എഫ്.എഫിന്‍െറ റിപ്പോര്‍ട്ടിലുണ്ട്. 2010ല്‍ 4,40,000 ‘‘നിശ്ശബ്ദ എസ്.എം.എസു’’കളാണത്രെ ജര്‍മന്‍ പൊലീസ് അയച്ചത്.
മാധ്യമങ്ങള്‍ വാര്‍· ചോര്‍·ുന്നു. മാധ്യമപ്രവര്‍·കരുടെ സ്വകാര്യ വിവരങ്ങള്‍വരെ ഭരണകൂടം ചോര്‍·ുന്നു. ഇതെല്ലാം വിക്കിലീക്സ് ചോര്‍·ുന്നു. ഇലക്ട്രോണിക് യുഗ·ിലെ ലോകം
ചോര്‍ന്നൊലിക്കുന്ന കെട്ടിടമായിരിക്കുന്നു.
ഒരു ചാരക്കഥ
അമേരിക്കയില്‍നിന്നൊരു ചാരവാര്‍·. തെക്കന്‍ കാലിഫോര്‍ണിയയിലെ മുസ്ലിം സ്ഥാപനങ്ങളില്‍ യു.എസ് സര്‍ക്കാര്‍ നിയമവിരുദ്ധ ചാരപ്പണി നട·ുന്നതായി ബന്ധപ്പെട്ടവര്‍ക്ക് വിവരം കിട്ടുന്നു. അവര്‍ അവിട·െ വിവരാവകാശ നിയമമായ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ച് ചോദ്യം ഫയല്‍ ചെയ്യുന്നു.
എഫ്.ബി.ഐ നല്‍കിയ മറുപടി തൃപ്തികരമായില്ല. അതുകൊണ്ടവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആദ്യം 100 പേജില്‍ കുറഞ്ഞ റിപ്പോര്‍ട്ട് നല്‍കിയ എഫ്.ബി.ഐ ഇ·വണ 800ലധികം പേജുള്ള റിപ്പോര്‍ട്ട് കൊടു·ു. എന്നാല്‍, അത് കേസിലെ കക്ഷികളായ മുസ്ലിം സ്ഥാപനാധികൃതര്‍ക്ക് കൈമാറാന്‍ അവര്‍ വിസമ്മതിച്ചു. പ്രസ
ക്തമല്ലാ·തെന്നാണ് വിശദീകരണം.
വീണ്ടും അവര്‍ ജില്ലാ കോടതിയെ സമീപിച്ചു. കോടതി രഹസ്യമായി രേഖകള്‍ പരിശോധിച്ചശേഷം തീര്‍പ്പുപറഞ്ഞു: അപേക്ഷകരുടെ ആവശ്യ·ിന്‍െറ പരിധിയില്‍ വരാ· അപ്രസക്ത വിവരങ്ങളെന്നുപറഞ്ഞ് എഫ്.ബി.ഐ പിടിച്ചുവെച്ച മിക്ക കാര്യങ്ങളും തികച്ചും പ്രസക്തമായവയാണ്. സര്‍ക്കാറിനെയും എഫ്.ബി.ഐയെയും കോടതി വിമര്‍ശിച്ചു.
സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ പോയി. മേല്‍ക്കോടതി പറഞ്ഞു: വിവരമൊക്കെ പ്രസക്തംതന്നെ. പക്ഷേ, വിവര സ്വാതന്ത്ര്യ നിയമ·ിലെ സുരക്ഷാവകുപ്പുകള്‍ പ്രകാരം ഈ വിവരം കക്ഷികള്‍ക്ക് നല്‍കേണ്ടതില്ല എന്ന തീരുമാനം ശരിയുമാണ്.
ഇതിനെപ്പറ്റി ശകീല്‍ സയ്യിദ്, മാധ്യമ പ്രവര്‍·കന്‍ ഫരീദ് സക്കറിയയുമായി തയാറാക്കിയ റിപ്പോര്‍ട്ടിന്‍െറ തലക്കെട്ട്: ‘‘എഫ്.ബി.ഐ എനിക്കെതിരെ ചാരപ്പണി നട·ി; എന്നിട്ടതിനെപ്പറ്റി നുണ പറഞ്ഞു’’ (truthout.org).
ബ്രിട്ടനില്‍ മാധ്യമനിരോധം
മാധ്യമ സ്വാതന്ത്ര്യ·ിന്‍െറ കാവല്‍ക്കാരായി സ്വയം കരുതുന്നവരിലാണ് ബ്രിട്ടന്‍െറ സ്ഥാനം. ജനുവരി 20ന് അവര്‍ ഇത് തെളിയിച്ചു -ഒരു സ്വതന്ത്ര വാര്‍·ാചാനല്‍ നിരോധിച്ചുകൊണ്ട്.
തികഞ്ഞ സാമ്രാജ്യത്വ വിരുദ്ധതയാണ് പ്രസ് ടി.വി എന്ന 24 മണിക്കൂര്‍ വാര്‍·ാചാനലിന്‍െറ രാഷ്ട്രീയം. ഇറാന്‍ ആസ്ഥാനമായുള്ളതാണെങ്കിലും ചാനലിന്‍െറ നിലപാടുകള്‍ സ്വതന്ത്രമാണ്. പ്രസ് ടി.വി ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചാണ് ബ്രിട്ടനില്‍ സംപ്രേഷണം നട·ുന്നത്.
l

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ